സ്വപ്നത്തിലേറിയ സില്‍വര്‍ ലൈന്‍

പണ്ട് മുത്തച്ഛന്‍ പട്ടണത്തീനു വന്ന കഥ അമ്മമ്മ പറയണ കേട്ടാണ് കണ്ണന് തീവണ്ടി അത്ഭുത വണ്ടിയായത്. തേരട്ട പോലെയിരിക്കുന്ന, കൂകിപായുന്ന വണ്ടി കണാന്‍ നല്ല ചേലുണ്ടെങ്കിലും ഒരിക്കലും ഈ പെട്ടികകത്ത് കേറാന്‍ കഴിയാത്തതിന്റെ വിഷമം ചില്ലറയൊന്നുമല്ല അവനുള്ളത്. അങ്ങനെയിരിക്കെയാണ് സ്‌ക്കൂളീന് ടൂര്‍ പോകണ കാര്യ ടീച്ചര്‍ പറഞ്ഞത്. തീവണ്ടീ പോകാനുള്ള ആഗ്രഹത്തില്‍ കൂട്ടുകാരന്‍ ശരത്തിനേയും കൂട്ടി ടീച്ചര്‍ടെ മുന്നില്‍ ചെന്ന് ഒറ്റ കാച്ചലായിരുന്നു. തീവണ്ടീ പോകാം ന്ന്.

പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് ഇവടെന്നാണല്ലോ, കേരളത്തില് മൂന്ന് തീവണ്ടികള്‍ ണ്ട്‌ത്രേ. മെട്രോയും, സില്‍വര്‍ലൈനും. ഇതെന്തപ്പാ ഈ സില്‍വര്‍ലൈന്‍... എന്നാ പിന്നെ സില്‍വര്‍ലൈന്‍ തന്നെ. അച്ഛനോട് ചോദിച്ചപ്പോ കുതിച്ച് പായണ വണ്ടിയാന്നാ പറഞ്ഞത്. പിന്നെ ഒന്നു നോക്കിയില്ല തീവണ്ടി സില്‍വര്‍ തന്നെ കണ്ണന്‍ ഉറപ്പിച്ചു.

അച്ചനോട് സില്‍വര്‍ ലെനിനെ കുറിച്ച് ചോദിച്ചപ്പോ എന്തൊക്കെ കഥകളാണെന്നോ പറഞ്ഞത്. തിരുവനന്തോരത്തുന്ന് കാസറഗോഡ് വരെ ശൂം ന്നും പറഞ്ഞ് എത്താന്നാ അച്ഛന്‍ പറഞ്ഞത്. എത്ര ജില്ലകളിലൂടാന്നോ പോകുന്നേ.... നാളെത്തന്നെ ശരത്തിനോട് സില്‍വര്‍ ലൈന്‍ കഥപറയാന്‍ കണ്ണന് തിടുക്കമായി. ഒന്നു രാവിലെ ആയെങ്കില്‍ എന്നവന്‍ അത്രയേറെ കൊതിച്ചു. ശരത്തിനറിയാത്ത എത്ര കഥകളുണ്ടെന്നറിയോ സില്‍വര്‍ ലൈനിനെ കുറിച്ച് പറയാന്‍. മുത്തശ്ശിയുടെ മടയില്‍ കിടന്ന് തീവണ്ടി കഥ കേള്‍ക്കുമ്പോഴും കണ്ണന്‍ സില്‍വര്‍ ലൈനില്‍ കയറാന്‍ തുടങ്ങിയിരുന്നു...

കണ്ണനും ശരത്തും സില്‍വര്‍ ലൈനിലേക്ക് കേറിക്കഴിഞ്ഞു. കാഴ്ച കാണാന്‍ സൈഡ് പുറകിലേക്ക് ആഞ്ഞാണ് രണ്ടാളും ഇരിക്കുന്നത്. വണ്ടി ടിക്കറ്റൊക്കെ അമ്മമ്മേടെ പെന്‍ഷനീന്ന് കൈപ്പറ്റി. വണ്ടി ഓടി തുടങ്ങി. ആളുകളൊക്കെ പറയണ ഭാഷ കണ്ണനും ശരത്തിനും മനസിലാകുന്നില്ല. ഇവര് മലയാളം തന്നേല്ലേ പറയണത്. കേള്‍ക്കാന്‍ രസൂണ്ട് സാമൂഹ്യ ശാസ്ത്രം ക്ലാസില്‍ ടീച്ചര്‍ പറഞ്ഞിട്ടുണ്ട് കേരളത്തില്‍ ഏല്ലാരും ഒരേ മലയാളം അല്ല പറയണതെന്ന്. കേട്ടാപോലും മനസിലാകൂലന്നാണ് ടീച്ചറ് പറഞ്ഞത്. അവരേ നോക്കിയിരുന്നപ്പോഴേക്കും കൊറേയാളുകള്‍ മുഖത്ത് ചായമൊക്കെയിട്ട് ചെണ്ടയുമായൊക്കെയാണ് കേറിയത്. നമ്മുടെ നാട്ടിലെ തിറയും പൂതനൊക്കെ പോലെ എന്നാല്‍ എന്തോക്കോയോ മാറ്റങ്ങളുണ്ട് ഉറപ്പാ. അടുത്തിരിക്കുന്ന ആരോ പറയണകേട്ടു ഭഗോതി തെയ്യം ആണെന്ന്. തെയ്യം കണ്ണൂരിലാന്നല്ലെ നമ്മള് പഠിച്ചത്? കണ്ണന്‍ ശരത്തിനോട് ചോദിച്ചു. അപ്പോ നമ്മള് കണ്ണൂരെത്തിയോ? എന്തായാലും താണാന്‍ നല്ല ശേലുണ്ട്.

അവരുടെ മുഖത്തെ പുള്ളിയും ചൂട്ടും വിശദമായി തന്നെ പരിശോധിക്കുകയാണ് ശരത്ത്. നോട്ടത്തിനിടയില്‍ ശരത്തിന്റെ മൂക്കില്‍ നല്ല ബിരിയാണി മണം അടിച്ചു കേറി. ദേണ്ടെ അടുത്തിരിക്കുന്ന ഏട്ടന്‍ നല്ല ബിരിയാണി വാങ്ങി കേറിയിരിക്കുന്നു. കോതി നാവിലും നയറിലും ഒന്നിച്ച് തിളയ്ക്കാന്‍ തുടങ്ങി രണ്ട് പേര്‍ക്കും. ഫോണില്‍ ആരോടൊ പറയുന്നുണ്ട്, കോഴിക്കോടന്‍ ബിരിയാണി വാങ്ങി വരണ്ട് മണിക്കൂറിലെത്തുമെന്നൊക്കെ.. ചേട്ടന്‍ കൊച്ചിക്കാ പോകുന്നേന്നാ ചോയ്ച്ചപ്പൊ പറഞ്ഞു. കണ്ണന് അത്ഭുതമായി എന്തെല്ലാ ആളുകളാണല്ലെ, ഇത്രം നേരം കൊണ്ട് കേറിയത്.  സമയത്തേക്കാല്‍ വേഗത്തില്‍ വണ്ടി പോകുന്ന പോലെ കണ്ണന് തോന്നി തുടങ്ങി. ഒന്നു ചെറുതായി ഉറക്കം വരുന്ന പോലെ തോന്നി.. കണ്ണു തുറന്നപ്പോ തൃശ്ശൂരാണ്.. നേരാ പാലക്കാട് സില്‍വര്‍ ലൈന്‍ പോകുന്നില്ലെന്ന് അച്ഛന്‍ പറഞ്ഞത് അവന് ഓര്‍മ്മവന്നു. എന്തൊരു കഷ്ടം ആണല്ലെ നമ്മളെ ഒക്കെ ഒഴിവാക്കി ഒരു ലൈന്‍.. കൊച്ചിയിലെത്തിയപ്പോഴേക്കും കണ്ണു വിടര്‍ന്നു തുടങ്ങി രണ്ടു പേരടേം. അടിയില്‍ തേഴേക്കുടെ രണ്ട് കളറിലുള്ള തീവണ്ടി. ഭൂമിയിലൂടെ പോകുന്ന വണ്ടി നാട്ടിലൊക്കെ കണ്ടിട്ടുണ്ട്. മുത്തച്ഛന്‍ പോന്നു പോകാറുള്ള കൂകു വണ്ടി. പക്ഷെ ആകാശത്തും ഭൂമിയിലുമല്ലാതെ ഓടുന്ന ഈ വണ്ടി എതാന്നാ... ഒരു പിടിയും കിട്ടുന്നില്ലല്ലോ?.. ഇനി ഇതാണോ ടീച്ചറു പറഞ്ഞ മെട്രോ? ഈ വണ്ടി തന്നെയല്ലെ അത്. തൃശ്ശൂരുവരെ മോട്രോയില്‍ മെട്രോയില്‍ വന്ന കഥ അച്ഛന്‍ പറയാറുണ്ടല്ലോ.. അതിനാകും ഉറപ്പ്... ഇവിടെ.. എല്ലാ മനുഷ്യര്‍ക്കും തിരക്കാണ്. എല്ലാവരും ഫോണില്‍ നോക്കിക്കോണ്ട് നില്‍ക്കാണ്. കണ്ണനും ശരത്തിനും അതാരുന്നു അത്ഭുതം. ഇവിടെ എന്താ മനുഷ്യരൊന്നും മിണ്ടാത്തെ. നമ്മളൊക്കം വഴീവു കണ്ടാല്‍ വര്‍ത്താനം പറയാറുണ്ടല്ലോ? നമ്മളും തിരക്കിനേടേല്‍ ഓടി വര്‍ത്താനം പറയാറുണ്ടല്ലോ?

ട്രീം......... ട്രീം.............സില്‍വര്‍ലൈനിന്റെ സൈറണ്‍ ഇങ്ങനാണല്ലെ... കേള്‍ക്കാന്‍ നല്ല രസണ്ട്. പക്ഷെ കണ്ണില്‍ നല്ല പ്രകാശം കയറി തുടങ്ങി. ഇതുവരെ കണ്ട ആളുകളൊന്നും അടുത്തില്ല. ശരത്ത് പോലും  കണ്ണന്‍ ചുറ്റിനും നോക്കി.. കോട്ടയം വരെയല്ലെ എത്തിയുള്ളു ആളുകളെവിടെ പോയി.. ഇനിയുമില്ലെ കോറെ സ്ഥലങ്ങള്‍... ഇത്രപെട്ടന്ന് എല്ലാവരും ഇറങ്ങുമോ അവനു സംശയമായി.

നേരം വെളുത്തിരിക്കുന്നു. കണ്ണന് കാര്യം പിടികിട്ടി. ഉറങ്ങാന്‍ കിടന്നതിനേക്കാള്‍ ആവേശത്തോടെയാണ് കണ്ണന്‍ ചാടിയുണര്‍ന്നത്. ശരത്തിനോടും മറ്റ് കൂട്ടുകാരോടും ഒരു വലിയ കഥ പറയാനുണ്ട്. കേരളം പകുതി ചുറ്റിക്കണ്ട കാഴ്ച....

Swarnima Cherth Mangatt

Write a comment ...

Write a comment ...