
Description
The purpose of our lives is to be happy 🦋

The purpose of our lives is to be happy 🦋
Write a comment ...

എന്റെ ഇന്നലകളെ സുന്ദരമാക്കിയ നിന്റെ ഓര്‍മ്മകളെ ഞാന്‍ എങ്ങനെ ഉണക്കിക്കളയും.

നിന്റെ ആകാശത്തിന് കീഴിൽ ഞാൻ പറക്കാൻ തുടങ്ങിയിരിക്കുന്നു. തൂവലും ചിറകുക ളുമില്ലാതെ ... ഉള്ളിൽ നിറയുന്ന കാറ്റു കൊടുങ്കാറ്റാകുമ്പോൾ ... നിന്റെ ആകാശത്തിലെ കാണാ പറവയായി ഞാൻ പാറി തുടങ്ങി.

നീ നിന്റെ നിഴലും വെളിച്ചവുമാവുക ... കരുത്തും കരുണയുമാവുക ... ഋതുഭേദങ്ങളിൽ പൂക്കുകയും കായ്ക്കുകളും ചെയ്യുക ... പൂക്കളിൽ ശലഭമാവുക ... കിളികളിൽ സംഗീതമാവുക... പുഴകൾ പോലെ ഒഴുകിക്കൊണ്ടേയിരിക്കുക... കാട് പോലെ പൂത്തുലയുക ... നിന്നിൽ നീയായി നിറയുക



അത്രമേൽ മുറിവേറ്റ ഹൃദയം
പണ്ട് മുത്തച്ഛന് പട്ടണത്തീനു വന്ന കഥ അമ്മമ്മ പറയണ കേട്ടാണ് കണ്ണന് തീവണ്ടി അത്ഭുത വണ്ടിയായത്. തേരട്ട പോലെയിരിക്കുന്ന, കൂകിപായുന്ന വണ്ടി കണാന്‍ നല്ല ചേലുണ്ടെങ്കിലും ഒരിക്കലും ഈ പെട്ടികകത്ത് കേറാന്‍ കഴിയാത്തതിന്റെ വിഷമം ചില്ലറയൊന്നുമല്ല അവനുള്ളത്. അങ്ങനെയിരിക്കെയാണ് സ്ക്കൂളീന് ടൂര്‍ പോകണ കാര്യ ടീച്ചര്‍ പറഞ്ഞത്. തീവണ്ടീ പോകാനുള്ള ആഗ്രഹത്തില്‍ കൂട്ടുകാരന് ശരത്തിനേയും കൂട്ടി ടീച്ചര്‍ടെ മുന്നില്‍ ചെന്ന് ഒറ്റ കാച്ചലായിരുന്നു. തീവണ്ടീ പോകാം ന്ന്.


എന്റെ ഭൂമിയും ആകാശവും നീലയാണ്. ശലഭവും സമുദ്രവും നീലയാണ്. നിന്റെ ആത്മാവും എന്റെ ഹൃദയവും നീലയാണ്. എന്റെ നീല പൊന്മാനിനേപ്പോലെ...
Write a comment ...